E-Magazine
ലക്കം: 4
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ജൂലായ് 2018
     
 
 
  Cover Page  
രണ്ട് കവിതകൾ
മായാദത്ത്





1. ലാവയും ഭൂമിയും

     ഭൂമിക്കുള്ളിൽ തിളച്ചുരുകി
ലാവ വിങ്ങി;
ഒരു കുഞ്ഞു വിടവിലൂടെയെങ്കിലും
പൊട്ടിയുയർന്ന്
മാനം തൊട്ട്; പിന്നെ;
ഭൂമിയിലൂടെ
പരന്നൊഴുകാൻ
കൊതിച്ചു കൊണ്ട്.

     അന്തരാളത്തിലുറയുന്ന
തിളയ്ക്കും ലാവയെ
കുടഞ്ഞൊന്നു കളയുവാൻ
ഭൂമിയും വിങ്ങി.




2. മഞ്ഞു തുള്ളിയും ഇലയും


     മരണം മുന്നിൽ കണ്ട്
ഇലത്തുമ്പിലിരുന്ന്
മഞ്ഞു തുള്ളി
വിതുമ്പി.

     നഷ്ടമാകാൻ പോകുന്ന
ഭാരത്തെയോർത്ത്
ഇലയും നമ്രശിരസ്കയായി.
   

  Content  
  എഡിറ്റോറിയൽ  
  ജാതകം
പി. വിശ്വനാഥൻ
 
  കണ്ണകിയെ അറിയാൻ
എം. തോമസ്
 
  കല്ല്യാണിയുടെ കടി
ശ്രീപ്രസാദ്‌ വി.
 
  രണ്ട് കവിതകൾ
മായാദത്ത്
 
  വിതുമ്പുന്ന മനസ്സുകൾ
നോബിൾ ജേക്കബ്
 
  യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ്‌ കുമാർ
 
  ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ
 
  Words fallen
Prathibha Pradosh
 
  നിദ്ര
സുനിൽ ഡി. ജോർജ്
 
  Miss Y
Varada Harikumar
 
  നീലശരികൾ
ആശാമോൾ എൻ.എസ്‌.
 
  My brother
Adithyakrishna