E-Magazine
ലക്കം: 2
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ആഗസ്‌റ്റ് 2017
     
 
 
  Cover Page  
നിസ്സഹായത
ലീനാ പിള്ള

ഇന്നു ഞാനറിയുന്നു എൻ നിസ്സഹായത

ഒരുതുള്ളി ദാഹജലത്തിനായ്
ഒരു കാലടിക്കായ് ഞാൻ
കാതോർക്കുമ്പോൾ-
അറിയുന്നു ഞാനെൻ നിസ്സഹായത

വിങ്ങുന്ന മനസ്സും ശരീരവും സ്വസ്ഥമായോ
നിദ്രാദേവി എൻ കൺകൾ തഴുകിയോ
അറിയില്ലെനിക്ക്, ഒന്നും അറിയില്ലെനിക്ക്
ഞാനിന്ന് വല്ലാത്തൊരവസ്ഥയിലോ

ഞാനെന്റെ ദു:സ്സഹാവസ്ഥയെ തോളിലേറ്റി
ഒരു പകൽമയക്കത്തിലേക്ക് ഊളിയിട്ടു.
മങ്ങിയ വെളിച്ചത്തിൽ കണ്ടു ഞാനെൻ
അമ്മയെ, എൻ പെറ്റമ്മയെ

സ്നേഹം നിറഞ്ഞ ആ കണ്ണുകൾ കണ്ടുഞാൻ
അതു നിറഞ്ഞിരുന്നോ, ചുണ്ടുകൾ വിതുമ്പിയോ
അതുമാത്രം അറിയാൻ പറ്റിയില്ലെനിക്ക്
എൻ കണ്ണുകൾ സമുദ്രമായതുകൊണ്ടോ

പെട്ടെന്നൊരൊച്ച കേട്ട് ഞാനുണർന്നു
കൂടെയുണർന്നു എൻ വേദനയും
അൽപ്പം ദാഹജലത്തിനായ് പരതിടുമ്പോൾ
ഞാൻ തേടി എൻ ബന്ധുക്കളെ

ഇന്നു ഞാൻ വിലയില്ലാത്ത ഒരു കടലാസു കഷണം
നല്ലകാലത്തുണ്ടായിരുന്ന
ബന്ധു എവിടെ, സ്വന്തക്കാർ എവിടെ
ഇതെന്തൊരു നിസ്സഹായത

ഇപ്പോൾ ഒന്നറിയുന്നു ഞാൻ
മരണമാണെന്റെ ബന്ധുവെന്ന്
വേവലാതിയോടെ ഞാൻ കത്തിരിപ്പൂ
എന്റെ പുതിയ ബന്ധുവിനെ,
നിസ്സഹായതയോടെ…
  Content  
  എഡിറ്റോറിയൽ  
  In the e-Era
Dr. A.P. Jayaraman
 
  കാളിയും എന്റെ ജീവിതവും (നദിയോർമ്മ)
കണക്കൂർ ആർ. സുരേഷ്‌കുമാർ
 
  പ്രിയേ നിനക്കായ്
ബോബി വത്സരാജ്
 
  മണ്ണും മനുഷ്യനും
സുനിൽ ഡി. ജോർജ്
 
  Melancholic Melody
Abhishek Nair
 
  നീലജ്ജ്വാല
റാണി ബി. മേനോൻ
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  Our Winter Guests
Nandan Menon
 
  അഹങ്കാരം
മായാദത്ത്
 
  മഴപൊഴിയും വഴിയിൽ
പ്രതിഭാ പ്രദോഷ്
 
  മഴക്കാലഭംഗികൾ
വിജു ചിറയിൽ
 
  അക്കരപ്പച്ച
നോബിൾ ജേക്കബ്
 
  കാപാലികത്വം
രവീന്ദ്രൻ ടി.ജി.
 
  ജ്ഞാനപീഠം
പത്മകുമാർ
 
  നിസ്സഹായത
ലീന പിള്ള
 
  Before I leave
Lakshmi Sandeep